ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. പോലീസുകാർക്കെതിരെ ഉൾപ്പെടെ ആക്രമണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമം തടയാൻ എത്തിയ പോലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിറ്റി വെസ്റ്റിൽ പോലീസുകാരന് നേരെയുണ്ടായ ആക്രമണത്തെ ഒരിക്കലും അംഗീകരിക്കില്ല. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. സ്ത്രീയാണെങ്കിലും പുരുഷൻ ആണെങ്കിലും ജനങ്ങളെ സംരക്ഷിക്കുന്നവരെ ആക്രമിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post

