വെക്സ്ഫോർഡ്: അയർലൻഡിൽ പുതിയ ഷോപ്പ് ആരംഭിച്ച് ഡിസ്കൗണ്ട് ഫാർമസി ശൃംഖലയായ കെമിസ്റ്റ് വെയർ ഹൗസ്. കൗണ്ടി വെക്സ്ഫോർഡിലെ വെക്സ്ഫോർഡ് റീട്ടെയിൽ പാർക്കിലാണ് പുതിയ കട ആരംഭിച്ചിരിക്കുന്നത്. അയർലൻഡിൽ കെമിസ്റ്റ് വെയർഹൗസിന്റെ 16ാമത്തെ കടയാണ് ഇത്. ഈ വർഷം കഴിയുമ്പോഴേയ്ക്കും മൂന്ന് ഷോപ്പുകൾ കൂടി ആരംഭിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതി.
22 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സ്റ്റോറിന്റെ വരവ്. ഇതിൽ മൂന്ന് മുഴുവൻ സമയ ഫാർമസിസ്റ്റ് തസ്തികയും മൂന്ന് മാനേജർ തസ്തികകളും ഉൾപ്പെടുന്നു. 2020 ലാണ് കെമിസ്റ്റ് വെയർ ഹൗസ് അയർലൻഡിൽ ആദ്യ സ്ഥാപനം തുടങ്ങുന്നത്. നിലവിൽ ഡബ്ലിൻ, കോർക്ക്, മീത്ത്, കാർലോ, ലൗത്ത്, ലിമെറിക്ക് എന്നീ കൗണ്ടികളിൽ കമ്പനികൾക്ക് സ്റ്റോറുകൾ ഉണ്ട്.

