ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് (എൽസിസി) ജേതാക്കൾ. ഫൈനലിൽ കരുത്തുറ്റ എതിരാളികളെ മറികടന്നാണ് എൽസിസി ചരിത്ര നേട്ടം സ്വന്തമാക്കിയത്. അതേസമയം തുടർച്ചയായ മൂന്നാം തവണയാണ് എൽസിസി ടൂർണമെന്റിൽ ചാമ്പ്യൻമാർ ആകുന്നത്.
ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ടീം എന്ന നേട്ടവും എൽസിസിയ്ക്കൊപ്പമാണ്. ഇതുവരെ നടന്ന നാല് ചാമ്പ്യൻ ട്രോഫികളിൽ മൂന്നും എൽസിസിയാണ് നേടിയത്. ഇക്കുറി ആറ് ടീമുകളാണ് യോഗ്യത തേടിയത്.
Discussion about this post

