ലിമെറിക്: തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തി അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കരേലോൺ ഗ്ലോബൽ സൊല്യൂഷൻസ് അയർലന്റ്. ലിമെറിക്കിലെ കാസിൽട്രോയിൽ പ്രവർത്തിക്കുന്ന സ്ഥാപനാണ് അടച്ച് പൂട്ടുന്നത്. ഇതോടെ 300 ഓളം തൊഴിലവസരങ്ങളാണ് നഷ്ടമാകുക. ഹെൽത്ത് ടെക്നോളജി കമ്പനിയാണ് കരേലോൺ ഗ്ലോബൽ സൊല്യൂഷൻസ്.
ഈ വർഷം അവസാനത്തോടെ കമ്പനിയുടെ പ്രവർത്തനം പൂർണമായി നിർത്തലാക്കുമെന്നാണ് കരേലോൺ ഗ്ലോബൽ സൊല്യൂഷൻസിന്റെ വക്താവ് അറിയിക്കുന്നത്. ജീവനക്കാരുമായി ചർച്ച ചെയ്ത ശേഷമാണ് വളരെ സങ്കീർണമായ തീരുമാനം കമ്പനി എടുത്തിരിക്കുന്നത്. കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ചവരുടെ ആത്മാർത്ഥതയ്ക്കും കഠിനാധ്വാനത്തിനും നന്ദി അറിയിക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു.
Discussion about this post

