ഡബ്ലിൻ: അയർലന്റിൽ വാഹന ഇൻഷൂറൻസ് പ്രീമിയം ഉയർന്നു. സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. സമീപ ഭാവിയിൽ ഇൻഷൂറൻസ് തുകയിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം ഇൻഷൂറൻസ് തുക ഉയർത്തിയ തീരുമാനം പാർലമെന്റ് സമിതിയ്ക്ക് മുൻപിൽ ചർച്ച ചെയ്യണം എന്ന് ദി അലിയൻസ് ഓഫ് ഇൻഷൂറൻസ് റിഫോം ആവശ്യപ്പെട്ടു.
2024 ലെ ആദ്യ പകുതിയിൽ വാഹന ഇൻഷൂറൻസിൽ 9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പവും റിപ്പയറിംഗ് ചിലവുമാണ് ഇതിലേക്ക് നയിച്ചത്. നിലവിൽ പേഴ്സണൽ ഇൻജുറി നഷ്ടപരിഹാരം 17 ശതമാനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇൻഷൂറൻസ് പ്രീമിയം ഇനിയും ഉയരും.
2023 ൽ ഉടനീളം പ്രീമിയം ശരാശരി 567 യൂറോ ആയിരുന്നു. എന്നാൽ 2024 ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലെ ഇൻഷൂറൻസ് പ്രീമിയം ശരാശരി 616 യൂറോ ആണ്.

