വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിലെ റോസ്ലെയർ യൂറോപോർട്ടിൽ വൻ ലഹരിവേട്ട. മൂന്ന് മില്യൺ യൂറോവിലമതിയ്ക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. റവന്യൂവകുപ്പിന്റേത് ആയിരുന്നു നടപടി.
ഫ്രാൻസിലെ ഡൻകിർക്കിൽ നിന്നുള്ള ചരക്കിൽ ആയിരുന്നു ലഹരിവസ്തുക്കൾ ഉണ്ടായിരുന്നത്. റവന്യൂവകുപ്പിന്റെ പതിവ് പരിശോധനയിൽ ഇത് കണ്ടെടുക്കുകയായിരുന്നു. 145 കിലോ ഹെർബൽ കഞ്ചാവ്, 7.9 കിലോഗ്രാം കഞ്ചാവ് റെസിൻ എന്നിവ ആയിരുന്നു ഉണ്ടായിരുന്നത്. ഇവയ്ക്ക് ഏകദേശം 2,94,7000 യൂറോ വിലവരുമെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

