ഡബ്ലിൻ: വാടക നിയന്ത്രണം രാജ്യവ്യാപകമായി ഏർപ്പെടുത്താൻ സർക്കാർ അനുമതി. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്നലെ റെന്റ് പ്രഷർ സോണുകൾ രാജ്യമൊട്ടാകെ വ്യാപിക്കുന്നതിനുള്ള നിയമത്തിന്റെ കരട് അദ്ദേഹം മന്ത്രിസഭയ്ക്ക് മുൻപിൽ സമർപ്പിച്ചിരുന്നു.
വാടകക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സർക്കാർ വാടക സംവിധാനങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്. റെസിഡൻഷ്യൽ ടെനൻസീസ് ( അമന്റ്മെന്റ്) ബിൽ 2025 എന്ന പേരിലാണ് പുതിയ നിയമഭേദഗതി അറിയപ്പെടുക. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് നിയമനിർമ്മാണവുമായുള്ള സർക്കാരിന്റെ ധ്രുതഗതിയിലുള്ള നീക്കം.
Discussion about this post

