കോർക്ക്: പുതുവർഷത്തോടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോർക്കിലെ ബ്രൂവറി. ദീർഘകാലമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ വെൽ ബ്രൂവറിയാണ് ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ മോൾസൺ കൂർസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
15 ജീവനക്കാർ നിലവിൽ ബ്രൂവറിയിൽ പ്രവർത്തിക്കുന്നുണ്ട്. അടച്ച് പൂട്ടൽ ഇവരെ ബാധിക്കും. അതിനാൽ വളരെ ഹൃദയവേദനയോടെയാണ് പ്രവർത്തനം നിർത്തുന്ന വാർത്ത പങ്കുവയ്ക്കുന്നത് എന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വളരെ നിസാരമായി എടുത്ത തീരുമാനം അല്ല ഇത്. 15 ജീവനക്കാർക്ക് എല്ലാ വിധ പിന്തുണയും ഞങ്ങൾ നൽകുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.
Discussion about this post

