ഡബ്ലിൻ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൊണഗൽ സ്വദേശിയായ ഡാമിയൻ ഒബ്രിയൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം മറ്റെന്നാൾ സംസ്കരിക്കും.
ഇന്ന് വൈകീട്ടോടെയായിരിക്കും ഡൊണഗലിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. ഇവിടെ വൈകീട്ട് അഞ്ച് മുതൽ രാത്രി 9 വരെ പൊതുദർശനം ഉണ്ടാകും. വ്യാഴാഴ്ചയും വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം വീട്ടിൽ നടക്കുന്ന രാത്രി 9 വരെ പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടാകും.
സംസ്കാരത്തിനായി വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കില്ലിഗോർഡനിലെ സെന്റ് പാട്രിക് പള്ളിയിൽ എത്തിക്കും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം വൈകീട്ട് കിൽമുറി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

