ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേ വീക്കെൻഡിൽ അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. മുൻ വർഷത്തേതിന് സമാനമോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമേ ഇക്കുറി ആളുകൾ ചിലവഴിക്കുള്ളൂവെന്നാണ് സർവ്വേയിൽ നിന്നും വ്യക്തമാകുന്നത്. ഏകദേശം മുക്കാൽ ശതമാനം ആളുകളുടെയും തീരുമാനം ഇതാണ്.
PwC ആണ് ഗവേഷണം നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും കഴിഞ്ഞ തവണത്തെ തുകയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമാകും ചിലവഴിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 64 ശതമാനം പേരായിരുന്നു പണം ചിലവിട്ടത്. ഇക്കുറി ഉപഭോക്താക്കൾ 283 യൂറോ ചിലവഴിക്കും എന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഇത് 329 യൂറോ ആയിരുന്നു.
Discussion about this post

