ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ മീഡിയ വഴിയുള്ള നിക്ഷേപ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. തട്ടിപ്പ് സംഘങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്ന് പൊതുജനങ്ങളോട് ബാങ്ക് ഓഫ് അയർലൻഡ് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പങ്കുവച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരിക്കും ഇത്തരം പരസ്യങ്ങൾ. ഇതിൽ ആകൃഷ്ടരാകുന്നവരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടും. അംഗീകൃത സ്ഥാപനങ്ങളിലെ ജീവനക്കാരെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരിക്കും ഇവരുടെ പെരുമാറ്റം. ഇത് വിശ്വസിച്ച് അവർ ചോദിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുയും പണം നിക്ഷേപിക്കുകയും ചെയ്താൽ വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും ഉണ്ടാകുക.
കഴിഞ്ഞ ആഴ്ചകളിൽ നിക്ഷേപ പദ്ധതി സംബന്ധിച്ച നിരവധി പരസ്യങ്ങൾ യൂറോപ്യൻ ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

