ഡബ്ലിൻ: അയർലൻഡിന്റെ ഐടിസി മേഖലയ്ക്ക് പുതിയ തസ്തികകൾ ആവശ്യം. മേഖലയിൽ പുതിയ 89,590 പുതിയ തസ്തികളാണ് ആവശ്യമായുള്ളത്. 2023 ആകുമ്പോഴേയ്ക്കും ഈ തസ്തികകളിൽ നിയമനം വേണമെന്നും പഠനം വ്യക്തമാക്കുന്നു.
ഐറിഷ് ടെക് സ്റ്റാർട്ടപ്പുകളുടെയും സ്കെയിലിംഗ് കമ്പനികളുടെയും സംഘടനയായ സ്കെയിൽ അയർലൻഡ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവര സാങ്കേതിക രംഗം വലിയ ഉയർച്ചയാണ് കൈവരിക്കുന്നത്. അതിനാൽ ഭാവിയിലെ ആവശ്യങ്ങൾ നിലവിലെ ശേഷികൊണ്ട് നിറവേറ്റുക വലിയ വെല്ലുവിളിയാകും. പുതിയ തസ്തികകളിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന വിലയിരുത്തലിന് പിന്നാലെയാണ് സ്കെയിൽ അയർലൻഡ് നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്.
Discussion about this post

