ലിമെറിക്ക്: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. കിടക്കകളുടെ അഭാവത്തെ തുടർന്ന് 105 പേർക്കാണ് ആശുപത്രിയിൽ ട്രോളികളിൽ ചികിത്സ നൽകുന്നത്. ഇവരിൽ 40 രോഗികൾ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ് ചികിത്സയിൽ ഉള്ളത്.
ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 472 രോഗികൾ രാജ്യവ്യാപകമായി ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. ഇതിൽ 311 രോഗികൾ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 161 പേർക്ക് ട്രോളികളിൽ വാർഡുകളിലാണ് ചികിത്സ നൽകുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടുന്നത് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആണ്. 57 പേർ. ഇവരിൽ 43 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിലുള്ളത് എന്ന് ഐൻഎംഒ വ്യക്തമാക്കുന്നു.

