ഡബ്ലിൻ: സമ്പൂർണ ഡിജിറ്റൽ ബോർഡിംഗ് പാസുകളിലേക്ക് മാറി പ്രമുഖ വിമാന കമ്പനിയായ റയാൻഎയർ. ബുധനാഴ്ച മുതൽ ആണ് കമ്പനി 100 ശതമാനം ഡിജിറ്റൽ ബോർഡിംഗ് പാസ് എന്ന തരത്തിലേക്ക് മാറിയത്. ഇനി മുതൽ എല്ലാ യാത്രികരും ഡിജിറ്റൽ ബോർഡിംഗ് പാസുകൾ കൈവശം സൂക്ഷിക്കണം.
റയാൻഎയർ ആപ്പ് വഴി യാത്രികർക്ക് ബോർഡിംഗ് പാസ് സ്വന്തമാക്കാം. ഇനി മുതൽ യാത്രികർക്ക് പേപ്പർ ബോർഡിംഗ് പാസ് പ്രിന്റ് എടുക്കാൻ കഴിയില്ല. ഇതിനോടകം തന്നെ നിരവധി യാത്രികർ ഡിജിറ്റൽ ബോർഡിംഗ് പാസുകൾ യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് റയാൻഎയർ ഡിജിറ്റൽ ബോർഡിംഗ് പാസുകൾ കൊണ്ടുവന്നിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ഇതോടൊപ്പം വിമാനക്കമ്പനി ലക്ഷ്യമിടുന്നു.
Discussion about this post

