ഡബ്ലിൻ: അയർലന്റിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യൻ സമൂഹത്തിന് ഉള്ളത്.
കഴിഞ്ഞ ആഴ്ചയാണ് അവസാനമായി ഇന്ത്യക്കാർ ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. ജോലിയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് നേരെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഇവർ അക്രമി സംഘത്തിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്.
ഇതിന് മുൻപ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ഒരു സംഘത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
Discussion about this post

