ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഏഷ്യൻ ഹോർനെറ്റിന്റെ കൂട് കണ്ടെത്തി. പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയിർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം പ്രദേശത്ത് നിന്നും കൂട് കണ്ടെത്തിയത് വലിയ ആശ്വാസം ആയിരിക്കുകയാണ്.
ഇക്കഴിഞ്ഞ 10 നാണ് പ്രദേശവാസികൾ ഏഷ്യൻ ഹോർനെറ്റിനെ കണ്ടതായി വെളിപ്പെടുത്തിയത്. ഇതിൽ നോർതേൺ അയർലൻഡ് എൻവിരോൺമെന്റ് ഏജൻസി നടത്തിയ അന്വേഷണത്തിൽ കടന്നലുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ കടന്നലുകളുടെ കൂട് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.
നേരത്തെ കോർക്കിലും ഏഷ്യൻ കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട് കടന്നൽ കൂടുകളാണ് നശിപ്പിച്ചത്.
Discussion about this post

