ഡബ്ലിൻ: ക്രിസ്തുമസ് അടുത്തതിന് പിന്നാലെ ഉപഭോക്താക്കൾക്കായി കൂടുതൽ സമയം തുറന്ന് പ്രവർത്തിക്കാൻ ആൽഡി. ഡിസംബർ 22 തിങ്കൾ, ഡിസംബർ 23 ചൊവ്വ എന്നീ ദിവസങ്ങളിലാണ് ഷോപ്പുകൾ അധിക സമയം തുറന്നിരിക്കുക. രണ്ട് ദിവസങ്ങളിലും ഷോപ്പുകൾ രാത്രി 11 മണിവരെ തുടരും.
ക്രിസ്മസ്, സെന്റ് സ്റ്റീഫൻസ് ഡേ, പുതുവത്സര ദിനം എന്നീ മൂന്ന് ദിവസം ആൽഡി ഐറിഷ് സ്റ്റോറുകൾ അടച്ചിടും. രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയുള്ള സമയമാണ് ക്രിസ്തുമസ് ഷോപ്പിംഗിന് ഏറ്റവും അനുയോജ്യം എന്ന് ആൽഡി വ്യക്തമാക്കി. വൈകുന്നേരങ്ങളിൽ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് 7 മുതൽ 10 വരെയുള്ള സമയം തിരഞ്ഞടുക്കാം. ഡിസംബർ 18 വ്യാഴാഴ്ച തിരക്ക് കുറഞ്ഞ സമയം ആയിരിക്കുമെന്നും ആൽഡി അറിയിച്ചു.
Discussion about this post

