ഡബ്ലിൻ: പലിശ നിരക്ക് കുറയ്ക്കുന്നുവെന്ന നിർണായക പ്രഖ്യാപനവുമായി എഐബി (അലീഡ് ഐറിഷ് ബാങ്ക്സ്). നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജുകളുടെ പലിശനിരക്കാണ് കുറയ്ക്കുന്നത്. ഈ മാസം 13 മുതൽ പുതിയ പലിശമാറ്റം നിലവിൽവരുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
മോർട്ട്ഗേജുകളുടെ പലിശയിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് എഐബി വ്യക്തമാക്കുന്നത്. ഇബിഎസ്, ഹാവൻ എന്നിവിടങ്ങളിൽ നിന്നും മോർട്ട്ഗേജ് എടുത്തവർക്കും പലിശയിൽ ഇളവ് ലഭിക്കും. ബാങ്ക് ഓഫർ ചെയ്യുന്ന രണ്ട് വർഷത്തെ ഫിക്സഡ് റേറ്റിലാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ഏറ്റവും കൂടുതലായി ലഭിക്കുക.
അതേസമയം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം ആകുന്നതാണ് എഐബിയുടെ പുതിയ പ്രഖ്യാപനം.
Discussion about this post

