ഡബ്ലിൻ: അയർലന്റിൽ 10 ൽ 6 ജീവനക്കാരും ഈ വർഷം ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. എഫ്ആർഎസ് റിക്രൂട്ട്മെന്റ് നടത്തിയ സർവ്വേയിലാണ് ജീവനക്കാർ ശമ്പളവർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായത്. ഈ വർഷം ശമ്പളത്തിൽ 1 മുതൽ 3 ശതമാനത്തിന്റെവരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഭൂരിഭാഗം ജീവനക്കാരുടെയും പ്രതീക്ഷ.
സർവ്വേയിൽ നാലിൽ ഒരാൾ ( 26 ശതമാനം) നാല് മുതൽ അഞ്ച് ശതമാനം വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഇതേ സമയം 16 ൽ ഒരാൾ (6 ശതമാനം) ശമ്പളത്തിൽ 6 മുതൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9 ൽ ഒരാൾ (11 ശതമാനം) ഇക്കുറി വേതന വർദ്ധനവ് ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നു.
കിൽക്കെന്നിയിലെ ജീവനക്കാരാണ് ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് കൂടുതലായി പ്രതീക്ഷിക്കുന്നത്. 69 ശതമാനം പേർ ശമ്പളം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലിഗോയിലെ ജീവനക്കാരാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

