ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അതിരൂക്ഷം. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 424 രോഗികളാണ് കിടക്കകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇവർക്ക് ട്രോളികളിൽ ഇരുത്തിയാണ് ചികിത്സ നൽകുന്നത്.
ആകെ രോഗികളിൽ 293 പേർ ഉള്ളത് എമർജൻസി ഡിപ്പാർട്ട്മെന്റുകളിലാണ്. 131 പേർ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ ആണെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കയ്ക്കായി കാത്തിരിക്കുന്നത്. ഇവിടെ 98 രോഗികൾക്ക് കിടക്കകൾ ആവശ്യമാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 54 പേരും, അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിൽ 29 പേരുമാണ് കിടക്ക ലഭിക്കാതെ കാത്തിരിക്കുന്നത്.

