ഡബ്ലിൻ: അയർലന്റിൽ കുട്ടികൾ ഉൾപ്പെടെ 39 പേരെ നാടുകടത്തി. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്നാണ് ഇവരെ നാടുകടത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.
രാത്രിയോടെയായിരുന്നു 39 പേരെയും പ്രത്യേക വിമാനത്തിൽ നാടുകടത്തിയത്. ജന്മദേശമായ ജോർജിയയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇവർ ജോർജിയയിൽ സുരക്ഷിതരായി എത്തിയതായും കെല്ലഗൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
5 കുട്ടികൾ ഉൾപ്പെടെ 39 പേരെയാണ് അർദ്ധരാത്രി വിമാനത്തിൽ നാടുകടത്തിയത്. ഇവർ രാവിലെ സുരക്ഷിതമായി ജോർജിയയിൽ എത്തി. കുടിയേറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇവർ പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇവരെ സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചത് – കെല്ലഗൻ വ്യക്തമാക്കി.
ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അയർലന്റിൽ നിന്നും കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഫെബ്രുവരിയിൽ നിയമങ്ങൾ പാലിക്കാതെ രാജ്യത്ത് തുടർന്ന 32 പേരെ ജോർജിയയിലേക്ക് നാടുകടത്തിയിരുന്നു. അയർലന്റിൽ അനധികൃത കുടിയേറ്റം നടത്തുന്നവരിൽ ഭൂരിഭാഗം പേരും ജോർജിയൻ പൗരന്മാരാണ്.

