ഡബ്ലിൻ: അയർലൻഡിലെ ഷോപ്പുകൾ വ്യാപകമായി അടച്ച് പൂട്ടാൻ തീരുമാനിച്ച് പാഡി പവർ. 28 ഷോപ്പുകളാണ് അടച്ച് പൂട്ടുന്നത്. ഇത് നൂറിലധികം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും.
അയർലൻഡിന് പുറമേ യുകെയിലെ ഔട്ട്ലെറ്റുകൾ കൂടി അടച്ച് പൂട്ടാനാണ് തീരുമാനം. യുകെയിലും 20 ഓളം ഷോപ്പുകൾ അടച്ചുപൂട്ടും. ഇരു രാജ്യങ്ങളിലുമായി 57 ഔട്ട്ലെറ്റുകൾ ആയിരിക്കും അടച്ച്പൂട്ടുകയെന്നാണ് മാതൃ കമ്പനിയായ ഫ്ളട്ടർ യുകെഐ വ്യക്തമാക്കുന്നത്. അയർലൻഡിൽ മാത്രം 119 പേരുടെ തൊഴിലുകൾ നഷ്ടമാകാൻ ഇത് കാരണമാകും. വർധിച്ചുവരുന്ന ചിലവും വിപണിയിലെ കടുത്ത വെല്ലുവിളികളും കണക്കിലെടുത്താണ് പാഡി പവർ അടച്ച് പൂട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

