ഡബ്ലിൻ: വിമാനയാത്രികരുടെ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ ഗതാഗത മന്ത്രിമാർ. വിമാനം വൈകിയാൽ യാത്രികർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇനി മുതൽ വിമാനം താമസിച്ചാൽ യാത്രികർക്ക് 500 യൂറോവരെ നഷ്ടപരിഹാരമായി ലഭിക്കും.
12 വർഷത്തെ ചർച്ചകൾക്കൊടുവിലാണ് വിമാന യാത്രികരുടെ അവകാശങ്ങളിൽ പരിഷ്കരണം കൊണ്ടുവന്നിരിക്കുന്നത്. 30 ലധികം സംരക്ഷണ മാനദണ്ഡങ്ങളും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. യൂറോപ്യൻ യൂണിയനിലുടനീളമുള്ള യാത്രകളിൽ യാത്രികർക്ക് ഇനി മുതൽ മികച്ച സേവനങ്ങളും ലഭ്യമാകും.
Discussion about this post