ഡബ്ലിൻ: അമേരിക്കയുടെ താരിഫ് നയം അയർലന്റിന്റെ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിയ്ക്കുമെന്ന് പ്രവചനം. അലീഡ് ഐറിഷ് ബാങ്ക്സിന്റെ എക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടാണ് അയർലന്റിന്റെ സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുമെന്ന് പ്രവചിച്ചിരിക്കുന്നത്. താരിഫുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം സാമ്പത്തിക രംഗത്തിന്റെ വളർച്ച പതുക്കെയാക്കും.
നിലവിലെ സാമ്പത്തിക നിലയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് പ്രവചനം. ഹ്രസ്വകാലത്തേയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ രാജ്യത്തിന് കഴിയും . എന്നാൽ താരിഫ് ഉറപ്പായും രാജ്യത്തിന്റെ നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഒരു ദീർഘകാല വെല്ലുവിളിയാണ്. ഇതിനെ മറികടക്കുക ശ്രമകരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയുടെ താരിഫ് നയം ഈ വർഷവും അടുത്ത വർഷവുമാണ് അയർലന്റിലെ സാമ്പത്തിക വളർച്ചയ്ക്ക് പ്രതികൂലമാകുക.