വാട്ടർഫോർഡ്: വാട്ടർഫോർഡ് വൈക്കിംഗ്സ് ബിഗ് ബാഷ് സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായി കിൽക്കെന്നി വാരിയേഴ്സ്. 12 ൽപ്പരം ടീമുകളെ തോൽപ്പിച്ചാണ് കിൽക്കെന്നി വാരിയേഴ്സ് കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ജെറിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇക്കുറി ടീം അംഗങ്ങൾ കളത്തിലിറങ്ങിയത്.
വൈക്കിംഗ്സ് സ്പോർട്സ് കോംപ്ലക്സിൽ വച്ചായിരുന്നു ടൂർണമെന്റ്. ഗ്രൂപ്പ് തലം മുതൽക്കേ കിൽക്കെന്നി വാരിയേഴ്സ് വിജയങ്ങൾ കൈവരിച്ചിരുന്നു. കിൽക്കെന്നി വാരിയേഴ്സിന്റെ ബാറ്റ്സ്മാൻ സഞ്ജുവാണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ.
Discussion about this post

