ഫെർമനാഗ്: കൗണ്ടി ഫെർമനാഗിലെ ബല്ലിനമല്ലാർഡ് എഫ്സിയുടെ ക്ലബ്ബ് ഹൗസിൽ തീപിടിത്തം. സംഭവത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടം ഉണ്ടായി. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നിസ്കില്ലൻ റോഡിലെ സൈറ്റിൽ ആയിരുന്നു സംഭവം. അപകടത്തിൽ ആളപായമോ പരിക്കോ ഇല്ല. അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി.
Discussion about this post

