തിരുവനന്തപുരം : വയനാട്ടിൽ ലീഡ് നില ഉയർത്തി പ്രിയങ്ക . ചേലക്കരയിൽ യു ആർ പ്രദീപും , പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത് . രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് , വയനാട് , ചേലക്കറ്റ ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്.
വയനാട്ടിൽ 11 മണ്യ്ക്കുള്ളീൽ പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷം കഴിഞ്ഞു . ചേലക്കരയിൽ 8000 വോട്ടുകൾക്ക് മുന്നിലാണ് പ്രദീപ് . പാലക്കാട് രാഹുലിന് 1000 വോട്ടിന്റെ ലീഡാണ് ഉള്ളത് .
പാലക്കാട് പോസ്റ്റൽ വോട്ടുകളിലും , ആദ്യ റൗണ്ട് വോട്ടെണ്ണലിലും സി കൃഷ്ണകുമാറായിന്നു മുൻപിൽ . ബിജെപിയ്ക്ക് മുൻ തൂക്കമുള്ള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത് . എന്നാണ് രണ്ടാം റൗണ്ടിൽ യു ഡി എഫ് ലീഡ് നില തിരിച്ചു പിടിച്ചു. പിന്നീട് മുന്നേറ്റം തുടർന്നെങ്കിലും അഞ്ചാം റൗണ്ടിൽ തിരിച്ചടി ഉണ്ടായി . മൂത്താന്തറ ഉൾപ്പെടുന്ന ഭാഗത്താണ് അഞ്ചാം റൗണ്ടിൽ ബിജെപി ലീഡ് ചെയ്തത് .ഏഴാം റൗണ്ടിൽ വീണ്ടും ലീഡ് നില യു ഡി എഫ് ഉയർത്തി.
നഗരസഭയിൽ ഇത്തരവണ ബിജെപിയ്ക്ക് കുറഞ്ഞ വോട്ടുകൾ പോയത് കോൺഗ്രസിന്റെ പെട്ടിയിലേയ്ക്കാണ് . കഴിഞ്ഞതവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് രാഹുൽമാങ്കൂട്ടത്തിൽ നേടി . സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.